ഇരുചക്രവാഹന മോഷണം : 29 കാരൻ പിടിയിലായി

എ കെ ജെ അയ്യര്‍

ഞായര്‍, 23 ഒക്‌ടോബര്‍ 2022 (12:17 IST)
കൊല്ലം: ഇരുചക്രവാഹനം കവർന്ന 29 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനേഴാം തീയതി രാത്രി എട്ടരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനടുത്ത് നിന്ന് വാഹനം കവർന്ന കേസിൽ തട്ടാമല തൊടിയിൽ വീട്ടിൽ അനസ് ആണ് പോലീസ് വലയിലായത്.

സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചിരുന്ന കുരീപ്പുഴ സ്വദേശി ഹരികുമാറിന്റെ വാഹനമാണ് ഇയാൾ മോഷ്ടിച്ചത്. പിന്നീട് ഇത് ആയതിൽ ജംഗ്‌ഷനടുത്തുള്ള ആക്രിക്കടയിൽ വിൽക്കുകയും ചെയ്തു.

പാരാതിയെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും വാഹനം കണ്ടെടുക്കുകയും ചെയ്തു. ഈസ്റ്റ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍