കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം; മെഥനോള്‍ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട്

വെള്ളി, 18 മാര്‍ച്ച് 2016 (03:17 IST)
കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തില്‍ ഈ വിവരമുണ്ടെന്നാണ് അറിയുന്നത്. ഓര്‍ഗാനോ ഫോസ്ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണ് ഇതെന്നാണ് നിഗമനം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.

അതേസമയം, കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ ആര്‍എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കിയതിന് പിന്നാലെ മണിയുടെ മൂന്നു സഹായികളെ പൊലിസ് കസ്‌റ്റഡിയിലെടുത്തു. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് കസ്‌റ്റഡിയിലായത്.

മണിക്ക് മദ്യം ഒഴിച്ചുകൊടുത്തത് ഇവരായിരുന്നു. കൂടാതെ മണിയെ ആശുപത്രിയിലെത്തിച്ച ശേഷം പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക