മേനക ഗാന്ധിക്ക് എന്തും പറയാം; കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവര്‍ക്ക് അറിയില്ല: കെ ടി ജലീൽ

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (14:46 IST)
കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്‌ഥ മേനക ഗാന്ധിക്ക് അറിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ. മേനക ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാം, കേന്ദ്രം ഭരിക്കുന്ന ബി ജെ പി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലുള്ള അഭിപ്രായം പറയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.     
 
മേനകാ ഗാന്ധി ആരോപിച്ചതു പോലെ കേരളത്തിൽ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നുല്ല. സംസ്ഥാനത്തെ തെരുവുനായ വിമുക്‌ത സംസ്‌ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. ജില്ലാ, ബ്ലോക്ക് അടിസ്‌ഥാനത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കും. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യങ്ങളും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക