ആശുപത്രിയില്‍ പോയി പി.ടി.യെ കാണാന്‍ ഇരിക്കുകയായിരുന്നു, മരണവാര്‍ത്ത ഞെട്ടിച്ചു: സുധാകരന്‍

ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:12 IST)
പി.ടി.തോമസിനെ ആശുപത്രിയില്‍ പോയി കാണാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെ കേട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ന് രാവിലെ വെല്ലൂരിലെ ആശുപത്രിയില്‍ പോയി പി.ടി.യെ കാണാനായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നതിനാല്‍ രാവിലെ പോകാന്‍ കഴിഞ്ഞില്ല. ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പോയി കാണാമെന്നാണ് പിന്നീട് തീരുമാനിച്ചത്. അത് തീരുമാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടില്ല, മിനിറ്റുകളേ ആയിട്ടുള്ളൂ. അപ്പോഴേക്കും മരണവാര്‍ത്ത കേട്ടു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇത്. രണ്ട് ദിവസത്തിനു മുന്‍പ് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പി.ടി. ആരോഗ്യവാനായിരുന്നു. പി.ടി.തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. കോണ്‍ഗ്രസിന് പി.ടി.യുടെ മരണം നികത്താന്‍ സാധിക്കാത്ത വിടവ് ആകുമെന്നും സുധാകരന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍