കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയേക്കും

ബുധന്‍, 26 മെയ് 2021 (09:45 IST)
മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. പുതിയ പ്രസിഡന്റ് ആയി കെ.മുരളീധരനെ നിയോഗിച്ചേക്കും. കെ.സുധാകരനെതിരെ പ്രാദേശിക തലത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മുരളീധരനെ അധ്യക്ഷനാക്കാന്‍ നീക്കം നടക്കുന്നത്. മുരളീധരനെതിരെ സംസ്ഥാന നേതൃത്വത്തില്‍ എതിര്‍പ്പുകളൊന്നും ഇല്ല. അതിനാല്‍ മുരളീധരനെ അധ്യക്ഷനാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. 
 
അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ എഐസിസി മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടതായാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ നേരത്തെ മാറ്റിയിരുന്നു. കെപിസിസി അധ്യക്ഷനെയും മാറ്റണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെ.സുധാകരനെയോ കെ.മുരളീധരനെയോ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എഐസിസി ആലോചിക്കുന്നത്. മുല്ലപ്പള്ളിയോട് സ്വയം രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മുല്ലപ്പള്ളി സ്വയം രാജി സമര്‍പ്പിക്കുമോ എന്ന കാര്യം സംശയമാണ്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ എഐസിസി നിര്‍ദേശിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. പാര്‍ട്ടിക്കുള്ളില്‍ മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം ശക്തമായിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍