ആരോപണങ്ങള്‍ തെളിയിക്കാന്‍ പി സിക്ക് ജോസ് കെ മാണിയുടെ വെല്ലുവിളി

വെള്ളി, 10 ഏപ്രില്‍ 2015 (14:18 IST)
തന്റെ പേരില്‍ ആരോപിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ വെല്ലുവിളിച്ച് ജോസ് കെ മാണി എം പി. ശ്രീലങ്കയില്‍ തന്റെ പേരില്‍ ഫ്ളാറ്റോ റിസോര്‍ട്ടോ ഉണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോര്‍ജിന്റേത് ഒറ്റുകാരന്റെ ആരോപണങ്ങളാണെന്നും ജോസ് കെ മാണി പറഞ്ഞു.
 
ഇന്നലെ  തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കെ എം മാണിക്കെതിരെയും ജോസ് കെ മാണിക്കെതിരെയും ഗുരുതരമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. ചടങ്ങില്‍  മാണി ന്യൂയോര്‍ക്കിലെ ഹാനോവര്‍ ബാങ്കിന്‍റെ ഡയറക്ടറായതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ജോസ് കെ മാണിക്ക് ശ്രീലങ്കയില്‍ എത്ര റിസോര്‍ട്ടുണ്ടെന്ന് പരിശോധിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍