എന്റെ കൈയില്‍ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയത്; ജോജുവിനെ പ്രകോപിപ്പിച്ച് ചോദ്യം, മറുപടി നല്‍കി താരം
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരമാണ് നടക്കുന്നതെന്ന് ജോജു പറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങിയ ജോജു സമരക്കാരോട് ദേഷ്യപ്പെട്ടു. താന്‍ ഷോ കാണിക്കാന്‍ ഇറങ്ങിയതല്ലെന്നും അലമ്പ് പരിപാടിയാണ് കാണിക്കുന്നതെന്നും ജോജു പറഞ്ഞു. ഇതിനിടയിലാണ് ജോജുവിനെ പ്രകോപിപ്പിച്ച് ഒരു ചോദ്യമെത്തിയത്. 'നിനക്ക് കാശില്ലെടാ' എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ചോദിക്കുകയായിരുന്നു. 'കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയത്. ആര്‍ക്കാടാ ധര്‍മ്മമുള്ളത്,' എന്നായിരുന്നു ജോജുവിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജോജു തിരിഞ്ഞു. തന്നെയല്ല ഷൂട്ട് ചെയ്യേണ്ടതെന്നും മീഡിയ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിന്റെ ദൃശ്യങ്ങളാണ് കാണിക്കേണ്ടതെന്നും ജോജു പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള അലമ്പ് പരിപാടിക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും ജോജു പറഞ്ഞു.