എയിംസില്‍ ചികിത്സ തേടിയ കനയ്യ ഡിസ്‌ചാര്‍ജ് ആയി. കനയ്യയോട് വിശ്രമിക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ചില വൈദ്യപരിശോധനകള്‍ക്ക് കനയ്യ വിധേയമായിരുന്നു. ഈ സാഹചര്യത്തില്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന്‍ കനയ്യ തീരുമാനിക്കുകയായിരുന്നു. പക്ഷേ, സമരം തുടരുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.