അമീറുൽ ഒളിവിൽ താസമിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും, അന്വേഷണ സംഘം പ്രതിയുമായി കാഞ്ചീപുരത്തേക്ക്

ബുധന്‍, 29 ജൂണ്‍ 2016 (11:09 IST)
ജിഷ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തും. ഇതിനാഇ അന്വേഷണസംഘം അമീറുലുമായി കാഞ്ചീപുരത്തേക്ക് തിരിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അന്വേഷണ സംഘം കാഞ്ചീപുരത്തേക്ക് തിരിച്ചത്.
 
കൊലപാതകത്തിന് ശേഷം അമിറുൽ ഒളിവിൽ കഴിഞ്ഞതും കാഞ്ചീപുരത്താണ്. ഇവിടുത്തെ ഒരു വാഹനനിർമാണശാലയിൽ താൽക്കാലിക ജോലിക്കാരനായി തുടങ്ങുമ്പോഴാണ് അമിറുൽ പൊലീസ് പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ അമീറുലുമായി ജിഷയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
 
അതേസമയം, ഏറ്റവും പ്രധാനപ്പെട്ട തെളിവായ കത്തി ജിഷയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. കത്തി ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കുറു‌പ്പുംപടി കോടതിയിൽ ഹാജരാക്കും. അതേസമയം, കൊലയാളിയെ തിരിച്ചറിയാൻ ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും സാധിച്ചില്ല.
 

വെബ്ദുനിയ വായിക്കുക