ജിഷയുടെ വീട്ടില്‍ പണത്തിനായി കൂട്ടയടി; എല്ലാം കണ്ടു കേട്ടും മടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥ - സുരക്ഷ തുടരുമെന്ന് എസ്‌പി!

വെള്ളി, 3 ഫെബ്രുവരി 2017 (15:09 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെ‌‌ട്ട നിയമവിദ്യാർഥിനി ജിഷയുടെ കുടുംബത്തിനുള്ള പൊലീസ് കാവല്‍ തുടരും. കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മില്‍ വഴക്ക് രൂക്ഷമായ സാഹചര്യത്തില്‍ ഇവര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന പൊലീസിന്‍റെ വാദം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി തള്ളിയതായിട്ടാണ് റിപ്പോര്‍ട്ട്.

ജി​ഷ​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും ത​മ്മി​ലു​ള്ള വ​ഴ​ക്കു​ക​ൾ സുരക്ഷയൊരുക്കുന്ന പൊലീ​സി​നു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കു ന​ൽ​കി വ​രു​ന്ന സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു യാ​തൊ​രു ച​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടില്ലെന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എവി ജോ​ർ​ജ് വ്യക്തമാക്കി.

ജിഷയുടെ കുടുംബത്തിന് ലഭിച്ച  ആനുകൂല്യത്തെച്ചൊല്ലി കുടുംബത്തില്‍ വഴക്ക് രൂക്ഷമായിരുന്നു. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിലാണ് ബഹളമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേല്‍‌ക്കുകയും ചെയ്‌തിരുന്നു.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങ‌ളിൽ നിന്നായി ലഭിച്ച പണ‌ത്തെച്ചൊല്ലിയായിരുന്നു അമ്മയും മകളും വഴക്കിട്ടത്. രാജേശ്വരിയെ കസേരയെടുത്ത് ദീപ അടിക്കാൻ ചെല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച കോതമംഗലം സ്വദേ‌ശിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. പുറത്ത് അടികൊണ്ട ഇവരെ പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആനുകൂല്യങ്ങളെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ മുൻപ് പല തവണയും വഴക്ക് ഉണ്ടായിട്ടുണ്ട്. ജിഷയുടെ പിതാവ് പാപ്പുവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജിഷയ്ക്ക് ലഭിച്ച ആനുകൂല്യത്തിൽ തനിയ്ക്കും അവകാശമുണ്ടെന്നായിരുന്നു പാപ്പു പറഞ്ഞ‌ത്.

വെബ്ദുനിയ വായിക്കുക