അമീറുലിന് രണ്ട് ഭാര്യ ഉണ്ടെന്ന് പറഞ്ഞത് കളവോ? പ്രതി സംസാരിച്ചത് കൊൽക്കത്തയിലെ ഭാര്യയെക്കുറിച്ച് മാത്രം; മൃഗപീഡന കേസ് അറിയത്തില്ലെന്നും അമീറുൽ

ബുധന്‍, 6 ജൂലൈ 2016 (08:43 IST)
ജയിലിയായ കാര്യം കൊൽക്കത്തയിലുള്ള ഭാര്യയേയും കുടുംബത്തേയും അറിയിക്കണമെന്നും കേസ് നടത്തണമെന്നും ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം പറഞ്ഞു. പ്രതിഭാഗം വക്കീലായ രാജൻ കോടതിയുടെ അനുമതിയോടെ കാക്കനാട് ജില്ലാ ജയിലിൽ വെച്ച് അമീറുലുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. മൃഗപീഡന കേസ് രകിസ്റ്റർ ചെയ്തകാര്യം അറിഞ്ഞിട്ടില്ലെന്നും അമീറുൽ വ്യക്തമാക്കി.
 
കേസുമായി ബന്ധപ്പെട്ട് അമീറുൽ പൊലീസിന് നൽകിയ മൊഴി അഭിഭാഷകനോടും ആവർത്തിച്ചു. ചില ചോദ്യങ്ങൾക്ക് അമീറുൽ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, അമീറുലിന് രണ്ട് ഭാര്യമാർ ഉണ്ടെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന വിവരം. എന്നാൽ കൊൽക്കത്തയിലെ ഭാര്യയെ കുറിച്ച് മാത്രമാണ് അമീറുൽ വക്കീലിനോട് സംസാരിച്ചത്.

വെബ്ദുനിയ വായിക്കുക