ജെസ്‌നയുടെ തിരോധാനം; ഇരുട്ടിൽതപ്പി പൊലീസ്, നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല

വെള്ളി, 29 ജൂണ്‍ 2018 (14:44 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് നൂറ് ദിവസം. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.
 
തിരോധാനത്തിന് പിന്നിൽ ജെസ്‌നയുടെ പിതാവാണെന്ന ആരോപണങ്ങളും ഇതിനിടയ്‌ക്ക് പ്രചരിച്ചിരുന്നു. ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടിയത് ജെസ്‌നയുടെ വീട്ടിൽ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്‌ത്രമായിരുന്നു. ഇതിന് പിന്നാലെ പിതാവിനെയും കുടുംബക്കാരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.
 
ജസ്ന ആരുടെയോ തടങ്കലിലാണെന്നാണ് കുടുംബക്കാർ ഇപ്പോഴും വിശ്വസിക്കുന്നത്. മകളുടെ തിരിച്ച് വരവ് കാത്ത് അച്ഛനും മറ്റ് കുടുംബാംഗങ്ങളും കഴിയുകയാണ്. ഇതിനിടയില്‍ ജസ്നയെ പലയിടങ്ങളിലായി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍