ലോറിയില്‍ കടത്തിയ 7000 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (11:33 IST)
പാലക്കാട്: സേലത്തു നിന്ന്  കേരളത്തിലേക്ക് തക്കാളിക്കൊപ്പം ലോറിയില്‍ ഒളിച്ചു കടത്തിയ 7000 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്‌ഫോടകവസ്തുക്കള്‍ 25 പെട്ടികളിലായാണ് കൊണ്ടുവന്നത്. ഇതിനൊപ്പം 7500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയിലേക്കാണ് ഇത് കൊണ്ടുവന്നതെന്ന് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞു.
 
വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് ധര്‍മപുരി അരൂര്‍ താലൂക്കിലെ തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ചെങ്കം കൊറ്റാവൂര്‍ സ്വദേശി പ്രഭു (30) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു.
 
ക്വയറികളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ സ്ഫോടക വസ്തുക്കള്‍ ഒളിച്ചു കടത്തിയത് എന്തിനാണെന്ന് അന്വേഷിക്കുകയാണ് പോലീസ്.  വാളയാര്‍ പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article