മുന്നണി വിടണമെന്ന ജെഡിയു സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം ശക്തമായി ഉയരവെ യുഡിഎഫ് നേതൃത്വത്തെ വിര്‍ശിച്ചു വീരേന്ദ്രകുമാര്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഐക്യത്തോടെ യുഡിഎഫ് പ്രവര്‍ത്തിച്ചില്ലെന്ന് യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജ് രംഗത്തെത്തി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചു. ജെ ഡി യു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു. യുഡിഎഫില്‍ എത്തിയ ശേഷം സീറ്റുകളുടെ എണ്ണം വളരെയധികം കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചുവെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജെഡിയു കോഴിക്കോട് നടക്കുന്ന ജെ ഡി യു യോഗത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജെ ഡി യു പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. എല്‍ ഡി എഫില്‍ നിന്നും വന്നതിനുശേഷം സീറ്റ് മൂന്നില്‍ നിന്നും ഒന്നായി ചുരുങ്ങി. ദേശീയതലത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമല്ലാതെ ജെ ഡി എസുമായി സഹകരണമില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.