ആദിവാസികളുടെ വായ്പ എഴുതിത്തള്ളൽ; മുൻ മന്ത്രി പി കെ ജയലക്ഷ്മിയും കുടുംബവും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്

Webdunia
ഞായര്‍, 6 നവം‌ബര്‍ 2016 (11:29 IST)
ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുൻ മന്ത്രി പി കെ ജയലക്ഷ്മിയും കുടുംബവും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തട്ടിപ്പ് നടത്തിയത്. ജയലക്ഷ്മിയുടെ മുഴുവൻ ബന്ധുക്കളുടെയും കടം ഈ പദ്ധതിയിലൂടെ എഴുതി തള്ളിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മറ്റൊരു സ്ഥലത്തും ആദിവാസി വായ്പകള്‍ എഴുതിത്തള്ളൽ നടന്നിട്ടില്ല. കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം മാനന്തവാടിയിലാണ് വിതരണം ചെയ്തത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Article