നടൻ ജയിംസ് സ്റ്റാലിൻ അന്തരിച്ചു

തിങ്കള്‍, 6 ജൂണ്‍ 2016 (11:01 IST)
നടൻ ജയിംസ് സ്റ്റാലിൻ(69) കുഴഞ്ഞുവീണു മരിച്ചു. പള്ളിയിൽ പ്രാർഥനയ്ക്കിടെയായിരുന്നു മരണം. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു മരണം. സംസ്കാരം നാളെ 10ന് ഇതേ പള്ളിയിൽ നടക്കും.
 
1977ലായിരുന്നു സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിൽ നായികയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.
 
പിന്നീട് ഇദ്ദേഹം വെള്ളായണി പരമു, ജംബുലിംഗം തുടങ്ങി എഴുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാക്കകുയിൽ, മേഘം എന്നീ സിനിമകളിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. അധ്യാപികയായ മോളി സ്റ്റാലിൻ (മംഗലപുരം കാരമൂട് ബിഷപ് പെരേര സ്കൂൾ) ആണു ഭാര്യ. മക്കൾ: രാജേഷ് ജയിംസ്, അനൂപ് (ദുബായ്), മരുമക്കൾ: ആശ, സരിത. 

വെബ്ദുനിയ വായിക്കുക