അധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എ ഇന്ന് ഹാജരാകില്ല
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാന അധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇത്. കേസില്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരാകുന്നതിന് നല്‍കിയ സമയം ഇന്ന് അവസാനിക്കും . കേസിലെ ഒന്നാംപ്രതിയായ സഹഅധ്യാപകന്‍ കെ വി ഷാജി ഇപ്പോള്‍ റിമാന്‍ഡിലാണ്. സിപിഎം സമ്മേളനത്തിന് ശേഷം തിരിച്ചെത്തുന ജെയിംസ് മാത്യു ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാജരാകാന്‍ ജെയിംസ് മാത്യു ഒരാഴ്ചത്തെ സമയം അന്വേഷണ സംഘത്തോട് ചോദിച്ചുവെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബര്‍ 14 ചുഴലിയിലെ വീട്ടില്‍നിന്ന് പോയ ശശിധരനെ പിറ്റേദിവസം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം സഹാധ്യാപകന്‍ എം വി ഷാജി ജെയിംസ് മാത്യു എംഎല്‍എ എന്നിവരാണെന്ന് ശരിധരന്‍ പറഞ്ഞിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.