ജമീല പ്രകാശം കടിച്ചെന്ന് ശിവദാസന്‍ നായര്‍
നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ ജമീലാ പ്രകാശം എംഎല്‍എ തന്നെ കടിച്ചുവെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ ആരോപിച്ചു. താന്‍ ഇവര്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വരുന്നത് തടയുകയായിരുന്നുവെന്നും ശിവദാസന്‍ നായര്‍ എംഎല്‍എ പറഞ്ഞു. കടിയേറ്റ ഭാഗം എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.
ഭരണപക്ഷ എം എല്‍ എമാരായ ശിവദാസന്‍ നായര്‍ ടി എ വാഹിദും ജമീല പ്രകാശം എം എല്‍ എയെ കയ്യേറ്റം ചെയ്തതായി നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിനിടെ ശിവദാസന്‍ നായെരുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.