വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
പുതിയ പിഎസ് സി ചെയര്‍മാനായി അഡ്വ എംകെ സക്കീറിനെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പിഎസ്‌സി കമ്മീഷന്‍ അംഗമാണ് സക്കീര്‍. പിഎസ്‌സി ചെയര്‍മാനായ ഡോ കെഎസ് രാധാകൃഷ്ണന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
അതിനിടെ വിജിലന്‍സ് മേധാവിയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ജേക്കബ് തോമസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സിപിഎം അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്‌തോടെ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും നീക്കേണ്ടെന്ന തീരുമാനം അണിയറയില്‍ ഉണ്ടായെന്നാണ് സൂചന.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണയ്‌ക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാകില്ല. ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്.