‘കണ്ണൂരില്‍ മത്സരിക്കുമെന്ന വാര്‍ത്ത തെറ്റ്’'

ബുധന്‍, 21 മെയ് 2014 (16:20 IST)
എപി അബ്ദുള്ളക്കുട്ടി എംഎല്‍എയെ രാജി വയ്പ്പിച്ച് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെ സുധാകരന്‍. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പല മാധ്യമങ്ങളിലും ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. 
 
എന്നാല്‍ അവയൊന്നും സത്യമല്ല. മാധ്യമങ്ങള്‍ വാര്‍ത്തകളിലെ സത്യം തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യവും ഈ വര്‍ഷത്തേതും തമ്മില്‍ വ്യത്യാസമുണ്ട്. സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് എസ്ഡിപി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക