‘ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബലിയാടാക്കിയെന്ന് പറഞ്ഞിട്ടില്ല, അപ്പീല്‍ പോകും‘

ചൊവ്വ, 18 നവം‌ബര്‍ 2014 (15:20 IST)
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സിബി മാത്യൂസ്. കേസില്‍ ബലിയാടാക്കി എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ബലിയാടാക്കിയെന്നത് വ്യാഖ്യാനങ്ങള്‍ മാത്രമാണ്. കരുണാകരനെതിരേ യാതൊരു പരാമര്‍ശവും തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സിബി മാത്യൂസ് പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്ത് നില്‍ക്കുന്നില്ല. ഈ മാസം 30നകം അപ്പീല്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക