ബൈക്കിൽ കറങ്ങി വോട്ട് ചോദിക്കൽ ; കൊടും ചൂടിൽ നികേഷ് കുമാറിന്റെ ബൈക്കിന് പുറകിൽ ഇരുന്ന് ഇന്നസെന്റ്, പ്രചരണം അവസാനഘട്ടത്തിലേക്ക് !

Webdunia
വെള്ളി, 13 മെയ് 2016 (13:37 IST)
അഴീക്കോട് നിയോജക മണ്ഡലത്തിലെ എൽ ഡി എസ് സ്ഥാനാർത്ഥി എം വി നികേഷ് കുമാറിന് ബൈക്കിൽ വോട്ട് ചോദിച്ച് എം പിയും നടനുമായ ഇന്നസെന്റ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അഴീക്കോട് നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുക്കുകയായിരുന്നു ഇന്നസെന്റ്. നികേഷ് കുമാര്‍ ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്നാണ് ഇന്നസെന്റ് പ്രചരണത്തിന്റെ ഭാഗമായത്.
 
നടന്മാർ പ്രചരണത്തിന് പോകുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.ലതുമായി ബന്ധപ്പെട്ട് നടൻ സലിംകുമാർ 'അമ്മ'യിൽ നിന്നും രാജിവെച്ചത് കുഴപ്പമില്ലെന്നും അതെല്ലാം സ്വകാര്യ വിഷയമാണെന്നും അദ്ദേഹം പ്രചരണത്തിനിടെ പറഞ്ഞു.
 
പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധമായിട്ടാണ് സലിം കുമാർ രാജിവെച്ചത്. അതേസമയം, മോഹൻലാൽ ഗണേഷിന്റെ പ്രചരണത്തിന് പോയതിൽ വിഷമമുണ്ടെന്ന് അറിയിച്ച് ജഗദീഷ് രംഗത്ത് വന്നിരുന്നു
Next Article