അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് മൂന്നു മാസം പ്രായമുള്ള കുഞ്ഞ്
ശിശുമരണങ്ങള്‍ പതിവായ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മി-നാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണിത്.