വ്യാജമദ്യവില്‍പന നടത്തിയ പൊലീസുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

ഗേളി ഇമ്മാനുവല്‍

വെള്ളി, 8 മെയ് 2020 (22:39 IST)
വ്യാജമദ്യവില്‍പന നടത്തിയ പൊലീസുകാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിനും ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ വിഘ്‌നേഷുമാണ് അറസ്റ്റിലായത്.
 
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇരുവര്‍ക്കും പിടിവീഴുന്നത്. വിഘ്‌നേഷിന്റെ വീട്ടില്‍ നിന്നും 500 മില്ലിലീറ്ററിന്റെ 29 കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. കുപ്പികളിലൊന്നും ബെവ്‌കോയുടെ സീല്‍ ഇല്ല. 
 
ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസില്‍ ജോസ് ആണ് മദ്യം തങ്ങള്‍ക്കു തന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ബേസിലിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍