വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ അന്തസ്സിനു നിരക്കാഞ്ഞിട്ടാണ് അദ്ദേഹത്തിനുള്ള മറുപടി കൊടുക്കാതിരുന്നത്. പീരുമേട്ടില്‍ ബിജിമോള്‍ക്കെതിരെ വളരെ മോശമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ശ്രീനാരായണ ഗുരു സ്ഥാപിച്ച മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളിയുടെ ഇത്തരം പ്രസ്താവനകള്‍ സമുദായത്തിനു തന്നെ അപമാനമാണെന്നും മണി കൂട്ടിച്ചേര്‍ത്തു.