ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27-ാം തീയതി ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
300 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യത്തെ ബ്ലോക്കിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 91.79 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ ബ്ലോക്ക് ഒന്നില്‍ ഹോസ്പിറ്റല്‍ കോംപ്ലക്സില്‍ 80ലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രി ബ്ലോക്ക് രണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് അതിവേഗം പുരോഗമിച്ച് വരികയാണ്. ജില്ലാ ആശുപ്രതിയുടെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതുവരെ മെഡിക്കല്‍ കോളേജിന്റെ ഒ.പി. പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ആശുപ്രതി സമുച്ചയത്തിലേക്ക് ഒ.പി. വിഭാഗം മാറുന്നതോടെ ജനങ്ങള്‍ക്ക് വലിയ സൗകര്യങ്ങള്‍ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.