ഭര്‍ത്താവിന്റെ മരണം; മാനസികനില തെറ്റിയ യുവതി കുഞ്ഞിനെ ശരീരത്തില്‍ ചേര്‍ത്ത് കെട്ടി ആത്മഹത്യ ചെയ്തു
ചൊവ്വ, 23 ഫെബ്രുവരി 2016 (14:11 IST)
ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് യുവതി കുഞ്ഞുമായി ജീവനൊടുക്കി. രണ്ടു വയസ്സുകാരനെ ശരീരത്തോട് ചേര്‍ത്തുകെട്ടിയാണ് യുവതി കുളത്തില്‍ ചാടി മരിച്ചത്. ഇടുക്കി തോപ്രാംകുടി സ്വദേശി സനീഷ (27) മകന്‍ ദേവദത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. ദേവദത്തിന്റെ മൃതദേഹം സനൂഷയുടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു.
നാല്‍പ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് അനീഷ് വാഹനാപകടത്തില്‍ മരിച്ചത്. ഇതേതുടര്‍ന്ന് മാനസികനില തെറ്റിയ യുവതി നിരവധി തവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അനീഷിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും മറ്റൊരു ദുരന്തം കൂടി ആ കുടുംബത്തിനു ഏറ്റുവങ്ങേണ്ടി വന്നത്.