അബ്ദുൾ റഷീദിന്റെ അയൽവാസിയായ ആയിഷയുടെ മക്കളായ ഫർസീന, റുബീന എന്നിവരെയാണ് ഐസ്ക്രീമിനകത്ത് ഫ്യൂരുഡാൻ കലർത്തി കൊല്ലാൻ ശ്രമിച്ചത്. എന്നാൽ കൊല്ലുകയായിരുന്നില്ല മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് റഷീദ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
വഴി തർക്കമായിരുന്നു ഇതിന് പിന്നിലെന്ന് പ്രതി സമ്മതിച്ചു. ഓട്ടോക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെ പിടികൂടാനായത്. തളിപ്പറമ്പ് സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.