കനത്ത മഴയിൽ മതിലിടിഞ്ഞുവീണു; 2 മാസം പ്രായമായ കുഞ്ഞ് അടക്കം ഒൻപത് പേർക്ക് ദാരുണാന്ത്യം

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (09:18 IST)
ഹൈദരാബാദ്: ഹൈദരാബാദില്‍ കനത്ത മഴയില്‍ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് അടക്കം ഒൻപത് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ ബന്ദ്‌ലഗുഡയിലെ മുഹമ്മദീയ ഹില്‍സില്‍ ആണ് അപകടം ഉണ്ടായത്. സ്വകാര്യ ഭൂമിയുടെ കൂറ്റർ മതിൽക്കെട്ട് സമീപത്തെ വീടുകൾക്ക് മുകളിലേയ്ക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഒൻപത് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
 
മരിച്ചവരിൽ അഞ്ച്പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ദുരന്ത നിവാരണ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇതോടെ തെലങ്കാനയിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആയി. രണ്ട് വീടുകൾ പൂർണമായും തകർന്നു.  24 മണിക്കൂറായി തെലങ്കാനയിൽ കനത്ത മഴ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article