കുണ്ടറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളി
കൊല്ലം കുണ്ടറയില്‍ വീട്ടമ്മയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി.കാക്കോലില്‍ വിഷ്ണു മന്ദിരത്തില്‍ വിജയരാജന്റെ രണ്ടാം ഭാര്യ മിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വിജയരാജനായി പോലീസ് തിരച്ചില്‍ ശക്തമാക്കി.
നേരത്തെ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ ഭാര്യയുമായി കലഹത്തിലായിരുന്നെന്നാണ് സമീപ വാസികള്‍ പറയുന്നു.