വീട്ടമ്മയെ പീഡിപ്പിച്ചു; നഗരസഭ കൗണ്‍സിലര്‍ ഒളിവില്‍

വ്യാഴം, 3 ജൂലൈ 2014 (16:27 IST)
കുടുംബപ്രശ്നം തീര്‍ക്കാനെത്തിയ നഗരസഭ കൗണ്‍സിലറും ഡി വൈ എഫ് ഐ നേതാവുമായ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഒളിവില്‍പ്പോയി. നഗരസഭ ചാത്തനാട് വാര്‍ഡിലെ കൗണ്‍സിലര്‍ ഷാനവാസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
 
ഷാനവാസിന്റെ വാര്‍ഡിലെ വീട്ടമ്മയാണ് പരാതിക്കാരി. ഭര്‍ത്താവുമായി ചെറിയ അകല്‍ച്ചയിലായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ പ്രശ്‌നം പരിഹരിക്കാന്‍ നേതാവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചത്. പിന്നീട് വീണ്ടും താന്‍ വിളിക്കുന്നിടത്ത് വീട്ടമ്മ എത്തണമെന്ന് ആവശ്യപ്പെട്ട് നേതാവ് വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 
സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ഇതുസംബന്ധിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക