വീട്ടമ്മയെ കബളിപ്പിച്ച് യുവാവ് എടിഎമ്മില്‍ നിന്ന് പണം കവര്‍ന്നു

വ്യാഴം, 3 ജൂലൈ 2014 (18:15 IST)
എടി‌എം കാര്‍ഡ് ഉപയോഗിച്ച് പരിചയമില്ലാത്ത വീട്ടമ്മയെ കബളിപ്പിച്ച് യുവാവ് പണം കവര്‍ന്നതായി പരാതി. കണിച്ചിപ്പരുത സ്വദേശിനി ലിസിയേയാണ് യുവാവ് കബളിപ്പിച്ചത്. 4,000രൂപയാണ് ലിസിക്ക് നഷ്ടപ്പെട്ടത്.

ഡല്‍ഹിയില്‍ ജോലിയുള്ള ഭര്‍ത്താവ് രാജു അക്കൗണ്ടിലേക്കയച്ച പണം എടുക്കാനായിരുന്നു ലിസി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയില്‍ വടക്കഞ്ചേരി എസ്ബിടിയുടെ എടിഎമ്മിലെത്തിയത്. എന്നാല്‍ എടി‌എമ്മില്‍ നിന്ന് പണം പിന്‍‌വലിക്കാന്‍ അറിയാത്ത ലിസി അവിടെയുണ്ടായിരുന്ന് യുവാവിന്റെ സഹായം തേടുകയായിരുന്നു.

യുവാവിനോട് 4,000 രൂപ പിന്‍വലിക്കാനാവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ട് പരിശോധിച്ച യുവാവ് പണമില്ലെന്നുപറഞ്ഞ് എടിഎം കാര്‍ഡ് തിരികെ നല്‍കുകയായിരുന്നു എന്നാണ് ലിസി പറയുന്നത്. ഇത് ഭര്‍ത്താവ് രാജുവിനൊട് പറഞ്ഞതിനേ തുടര്‍ന്ന് പരിശോധിച്ചപ്പോളാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലായത്.

തുടര്‍ന്ന്, പോലീസിലും ബാങ്കധികൃതര്‍ക്കും ലിസി പരാതിനല്‍കി. എടിഎം കൗണ്ടറിലെ കാമറ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമം ബാങ്കധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക