വ്യാഴാഴ്ച രാത്രി നഫീസ വീട്ടിനു പുറത്തുള്ള ടോയ്‍ലറ്റില്‍ പോകാനിറങ്ങിയ സമയത്തായിരുന്നു സംഭവം. നഫീസയെ അടിച്ചുവീഴ്ത്തിയപ്പോള്‍ ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും തുടര്‍ന്ന് അവരുടെ അഞ്ചര പവന്‍ മാല, രണ്ട് പവന്‍റെ കൊലുസ് എന്നിവ ബലമായി പിടിച്ചുപറിക്കുകയും ചെയ്തു.