വീട് കുത്തിത്തുറന്ന് 34 പവനും ഏഴര ലക്ഷം രൂപയും കവർന്നു

ബുധന്‍, 26 ഏപ്രില്‍ 2023 (17:34 IST)
കോയമ്പത്തൂർ: വീട് കുത്തിത്തുറന്ന് വീട് കുത്തിത്തുറന്ന് 34 പവനും ഏഴര ലക്ഷം രൂപയും കവർന്നു. നഞ്ചുണ്ടപുരം ഇന്ദിരാ നഗറിൽ ലളിതയുടെ വീട്ടിൽ നിന്നാണ് ആഭരണവും പണവും നഷ്ടപ്പെട്ടത്. തുണി തേപ്പ് തൊഴിലാളിയായ ഇവരുടെ കൊച്ചുമകളുടെ കാതുകുതിന് വസ്ത്രം വാങ്ങാൻ പോയ സമയത്തായിരുന്നു കവർച്ച.
 
വീട്ടുകാർ തിരികെ വന്നപ്പോഴായിരുന്നു കവർച്ച അരിഞ്ഞത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. രാമനാഥപുരം പോലീസിൽ പരാതി നൽകി. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍