മലയാളികളുടെ തീരാത്ത സംശയങ്ങള്‍; ക്ഷേത്രത്തിനു സമീപം വീട് വയ്‌ക്കുന്നത് നല്ലതാണോ ?, വീട് ഉയര്‍ന്നു പോയാല്‍ ‘ആള്‍‌നാശം’ സംഭവിക്കുമോ ?

വെള്ളി, 4 മാര്‍ച്ച് 2016 (05:10 IST)
ക്ഷേത്രത്തിനു സമീപം വീട് വയ്ക്കുകയാണെങ്കിൽ ക്ഷേത്രത്തെക്കാൾ ഉയരം പാടില്ല എന്നു പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ആള്‍‌നാശം വരെ സംഭവിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ സത്യാവസ്‌ഥ എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്ന് അർഥമാക്കുന്നതെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിനു മാനദണ്ഡം. കൊടിമരവും പ്രധാനപ്പെട്ടതാകയാൽ അതും പരിഗണിക്കാമെന്നേയുള്ളൂ. എന്നാൽ ശാസ്ത്രത്തിലിങ്ങനെയുണ്ടെന്നു പറയുന്നില്ല. ശാസ്ത്രത്തിൽ താഴികക്കുടത്തിന്റെ ഉയരമാണ് കണക്കാക്കുന്നത്.

അതുപോലെ തന്നെയാണ് കിടപ്പുമുറിയുടെ സ്ഥാനവും. ജീവിതം ഫ്ലാറ്റുകളിലേക്ക് മാറിയെങ്കിലും കിടപ്പുമുറിയുടെ സ്ഥാനവും തലവെച്ചു കിടക്കുന്നതും എങ്ങനെ ആകണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ആശങ്കയുണ്ട്. കിടപ്പുമുറിയില്‍ നല്ല വെളിച്ചവും കാറ്റും ആവശ്യമാണെങ്കിലും തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. അതിന് കാരണം നമ്മള്‍ വലത്തോട്ടുതിരിഞ്ഞ് എഴുന്നേല്‍ക്കുബോള്‍ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ്.

ഈ തത്വത്തില്‍ ഉറച്ചുനിന്നാണ് കിടപ്പുമുറി ഒരുക്കേണ്ടത്. അപ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ ആയാലേ പറ്റുകയുള്ളൂ എന്നു തീർച്ചയല്ലേ. ധാന്യം സൂക്ഷിക്കാൻ അതിഥി സൽക്കാരം, പഠിപ്പ് ഇവ നാലും കഴിഞ്ഞു ബാക്കിയുള്ള അഞ്ചാമത്തെ സ്ഥലം കിടപ്പുമുറിക്കായി പരിഗണിക്കുന്നു.

വെബ്ദുനിയ വായിക്കുക