പേയ്മെന്റ് വിവാദം: ലോകായുക്തയുടെ നടപടി കോടതി സ്റ്റേ ചെയ്തു
പേയ്മെന്റ് വിവാദത്തില്‍ ബന്ധപ്പെട്ട കേസില്‍ ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
സ്ഥാനാര്‍ത്ഥിയെ തിരഞ്ഞടെക്കുന്നതുള്പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ഇത് അംഗീകരിച്ചാല്‍ അതു കീഴ്വഴക്കമായി മാറുമെന്നും ഹര്‍ജിയില്‍ പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇത് അംഗീകരിച്ച കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.കേസില്‍ അന്വേഷണം തുടരാമെന്നും പന്ന്യന്‍ രവീന്ദ്രനില്‍ നിന്ന് മൊഴിയെടുക്കാമെന്നും ലോകായുക്ത ഉത്തരവിനെതിരെയാണ് പന്ന്യന്‍ രവീന്ദ്രന് കോടതിയെ സമീപിച്ചത്.