സര്‍ക്കാറിന്റെ മദ്യനയം നിയമമാക്കണം: ഹൈക്കോടതി
സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി.നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനിള്‍പില്ല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 17നകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയിള്‍ ഹാജരാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
എക്സൈസ് വകുപ്പ് ബാറുകളില്‍ നിലവാര പരിശോധന പൂര്‍ത്തിയായില്ലെന്നും അടഞ്ഞു കിടക്കുന്ന 418 ബാറുകളിള്‍ 105 എണ്ണത്തിന്റെ പരിശോധന മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഉദ്യോഗസ്ഥരുടെ കുറവാണ് പരിശോധന പൂര്‍ത്തിയാക്കുന്നതിന് തടസമായിട്ടുള്ളത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാറുകള്‍ അനുവദിച്ചാള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. മദ്യനയം നിലവിള്‍ വന്നതോടെ ബാറുകളുടെ നിലവാര പരിശോധന പ്രസക്തമല്ല സര്‍ക്കാര്‍ വ്യക്തമാക്കി.