കാലിക്കറ്റ് വിസി അബ്ദുള്‍ സലാമിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ചൊവ്വ, 11 നവം‌ബര്‍ 2014 (16:08 IST)
കാലിക്കറ്റ് സര്‍വ്വകലാശാല വി സിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന്  ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മൂലം ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താനാകുന്നില്ലെന്ന കാരണം കാണിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വി സി ഡോ.അബ്ദുള്‍ സലാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക