എജിയെ വിമര്‍ശിച്ച അലക്സാണ്ടര്‍ തോമസിന്റെ പരിഗണനാ വിഷയങ്ങള്‍ ഹൈക്കോടതി മാറ്റി

വെള്ളി, 21 ഓഗസ്റ്റ് 2015 (14:29 IST)
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ പരിഗണനാ വിഷയങ്ങളില്‍ ഹൈക്കൊടതി മാറ്റം വരുത്തി. സിവില്‍കേസുകളായിരിക്കും അലക്‌സാണ്ടര്‍ തോമസിന്റെ ബെഞ്ചില്‍ ഇനി പരിഗണിക്കുക.

അലക്സാണ്ടര്‍ തോമസിന്റേതുള്‍പ്പടെ 38 ജഡ്ജിമാരുടെ പരിഗണനാ വിഷയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കേസ് നടത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഏജി ഒഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും വിജിലന്‍സ് അഴിമതി കേസിലെ വാദത്തിനിടെ ജസ്റ്റീസ് അലക്ണ്ടര്‍ തോമസ് പറഞ്ഞത് വിവാദത്തിന് ഇടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക