കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസിൽ സുഹൈൽ തങ്ങൾ എന്ന പ്രതിക്കെതിരെ കാപ്പ ചുമത്തണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് വിമർശനം.
സംഭവത്തിൽ കലക്ടറിൽനിന്ന് വിശദീകരണം തേടാൻ സ്റ്റേറ്റ് അറ്റോർണിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. കാപ്പ ചുമത്തേണ്ടെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണ്, അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ കാരണമെന്താണ് തുടങ്ങിയവയിൽ വിശദീകരണം നൽകാൻ കോടതി കളക്ടറോട് നിർദേശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസിൽ സുഹൈൽ തങ്ങൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാൻ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യമില്ലെന്നുള്ള നിലപാടായിരുന്നു കലക്ടർ സ്വീകരിച്ചിരുന്നത്.