ശക്തമായ മഴ‌യ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളി, 30 ഓഗസ്റ്റ് 2019 (07:44 IST)
സെ‌പ്തംബർ ഒന്നുവരെയുള്ള മൂന്നുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
 
സെ‌പ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ന് ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
 
തെക്കുപിടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് കിഴക്ക്, മധ്യ ബംഗാൾ ഉൾക്കാടലിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍