വയനാട്ടില്‍ 94 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. ക്യാമ്പുകളില്‍ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എങ്ങനെയെങ്കിലും എത്തിച്ച് നൽകണമെന്ന് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
‘ക്യാമ്പുകളില്‍ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവില്‍ ആവശ്യമുള്ളത്. ഇവ വയനാട് സിവില്‍ സ്റ്റേഷനില്‍ എത്തിച്ച് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ ജില്ലാ കളക്ടര്‍ പറഞ്ഞു.