പ്രളയക്കെടുതിയിൽ ഇതുവരെ 164 മരണം; 4 ജില്ലകൾ പ്രശ്നത്തിൽ,‘ പരിഭ്രാന്തരാകേണ്ട നാം മറികടക്കും’

വെള്ളി, 17 ഓഗസ്റ്റ് 2018 (12:46 IST)
പ്രളയ ദുരന്തത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ഇതുവരെ മരിച്ചത് 164 പേർ. 17 ദിവസത്തിനിടെ മരിച്ചവരുടെ കണക്കാണിത്. മഴയെ തുടർന്ന് സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധികൾ നേരിടുന്നത്. ഇടുക്കിയിലും പത്തനം‌തിട്ടയിലും ശക്തമായ മഴ തുടരും. അതേസമയം, വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും യഥാർത്ഥ നിർദേശങ്ങൾ പിൻ‌തുടരാൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
 
മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് ബലക്ഷയം സംഭവിച്ചതായും ഡാമുകള്‍ തകരും എന്ന രീതിയിലും വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാ സുരക്ഷാ ക്രെമീകരണങ്ങളും നോക്കിയാണ് ഡാമുകൾ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി എം എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍