വേനൽമഴയിൽ ഉണ്ടായത് 44 ശതമാനത്തിൻ്റെ കുറവ്, ശമനമില്ലാത്ത ചൂട് തുടരുന്നു

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (14:15 IST)
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം,തൃശൂർ,കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്,ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്നലെ 40.1 ഡിഗ്രി ചൂടാണ് പാലക്കാട് രേഖപ്പെടുത്തീയത്. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണിത്. അതേസമയം തിരുവനന്തപുരത്തെ മലയോരമേഖലകളിൽ ഇന്നലെ മഴ ലഭിച്ചു. തെക്കൻ ജില്ലകളിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
 
മാർച്ച് 1 മുതൽ സംസ്ഥാനത്ത് വേനൽമഴയിൽ 44 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 92.4 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സമയത്ത് 51.4 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയിലും അധികം മഴ ലഭിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article