സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഇത് കണ്ടെത്തിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശരാശരി ചൂടില്‍ 0.2 ഡിഗ്രി മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വര്‍ധന. ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലാണ് ചൂട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുന്നത്.