മീനമാസ പൂജ: നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 മാര്‍ച്ച് 2023 (16:00 IST)
മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് തിരി തെളിയിക്കുന്നത്. നാളെ പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനവും നെയ്യഭിഷേകവും നടക്കും. പത്തൊമ്പതാം തീയതി രാത്രിയാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തു ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്താം.
 
നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ട്. ശബരിമല ഉത്രം തിരുവുത്സവത്തിനായി ക്ഷേത്രനട മാര്‍ച്ച് 26ന് തുറക്കും. ഏപ്രില്‍ അഞ്ചിനാണ് നട അടയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍