ഹൃദയാഘാതം; ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയാഘാതത്തെ തുടർന്നു നടൻ ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. താരത്തെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റൻ രാജുവിനു വിമാനത്തിൽ വച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്.
തുടർന്നു വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കിം സ് ഒമാൻ ആശുപത്രിയിലാണ് രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.