ബാര്‍കോഴ: പാലായില്‍ ശനിയാഴ്ച എല്‍ ഡി എഫ് ഹര്‍ത്താല്‍
കെ എം മാണി രാജിവെക്കണമെന്നാവാശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബാര്‍കോഴ വിവാദത്തില്‍ പി സി ജോര്‍ജ്ജിന്റേയും ബാലകൃഷ്ണപിള്ളയുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മാണിയുടെ നിയമസഭാ മണ്ഡലമാണ് പാലാ.