പീഡനക്കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (20:19 IST)
കൊച്ചി: ലൈംഗിക പീഡന കേസിൽ തമിഴ്‌നാട്ടിലെ മധുര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തണ്ടുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ മധുര സ്വദേശി ഫിനോയെ (30) ആണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്ഷം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവുമായി പരിചയത്തിലായ പ്രതി ഇവർക്കൊന്നിച്ചു താമസം തുടങ്ങി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു.

പോക്സോ നിയമ പ്രകാരം കേസെടുത്ത് പള്ളുരുത്തി എസ്.ഐ വൈ.ദീപുവിന്റെ നേതൃത്വത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തമിഴ്‌നാട്ടിൽ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍