ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കൊല്ലം സ്വദേശി പിടിയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 18 ജൂണ്‍ 2021 (20:42 IST)
കൊച്ചി: എല്‍.എല്‍.ബി ക്ക് ജൂനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അമല്‍ പഞ്ചു എന്ന 24 കാരനെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
 
പരാതിയെ തുടര്‍ന്നാണ് അമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെക്കാള്‍ രണ്ട് വര്‍ഷം സീനിയറായ അമല്‍, പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. ഒരു മാസം മുമ്പ് എറണാകുളത്തെ വളഞ്ഞമ്പലത്തുള്ള ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
 
എന്നാല്‍ വിവാഹ കാര്യം പറഞ്ഞപ്പോള്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. തുടര്‍ന്നാണ് ചതി മനസിലാക്കിയ പെണ്‍കുട്ടി പരാതി നല്‍കിയത്. കൊല്ലത്തുള്ള ബന്ധുവീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ പോലീസ് കൈയോടെ പിടിക്കുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍